റസ്റ്റ്ഹൗസുകളുടെ നവീകരണം: പൊതുജനാഭിപ്രായം തേടിയുള്ള മന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണം

പി ഡബ്ല്യു ഡി റസ്റ്റ്ഹൗസ് നവീകരണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ ക്ഷണിച്ചുള്ള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ അഭ്യർത്ഥനയ്ക്ക് നൂതന ആശയങ്ങൾ രേഖപ്പെടുത്തി ജനങ്ങളുടെ പ്രതികരണം. സോഷ്യല്മീഡിയ വഴിയും മന്ത്രിയുടെ മെയില് ഐഡി വഴിയും അഭിപ്രായങ്ങള് രേഖപ്പെടുത്തിയവർ പലരും ഒട്ടേറെ നല്ല നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്. ഫേസ്ബുക്കിലൂടെയും വാര്ത്താക്കുറിപ്പിലൂടെയുമാണ് പൊതുജനങ്ങളുടെ അഭിപ്രായം മന്ത്രി ചോദിച്ചത്. നിമിഷങ്ങള്ക്കുള്ളില് തന്നെ ഫേസ്ബുക്ക് കമന്റുകള് അഭിപ്രായങ്ങളാല് നിറഞ്ഞു. അഭിപ്രായങ്ങള് മെയില് വഴി അറിയിച്ചവരും ഉണ്ട്. ഏകീകൃത ഓണ്ലൈന് സംവിധാനം, പുതിയകെട്ടിടങ്ങള്,
 
റസ്റ്റ്ഹൗസുകളുടെ നവീകരണം: പൊതുജനാഭിപ്രായം തേടിയുള്ള മന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണം

പി ഡബ്ല്യു ഡി റസ്റ്റ്ഹൗസ് നവീകരണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ ക്ഷണിച്ചുള്ള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ അഭ്യർത്ഥനയ്ക്ക് നൂതന ആശയങ്ങൾ രേഖപ്പെടുത്തി ജനങ്ങളുടെ പ്രതികരണം. സോഷ്യല്‍മീഡിയ വഴിയും മന്ത്രിയുടെ മെയില്‍ ഐഡി വഴിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവർ പലരും ഒട്ടേറെ നല്ല നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്.

ഫേസ്ബുക്കിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയുമാണ് പൊതുജനങ്ങളുടെ അഭിപ്രായം മന്ത്രി ചോദിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫേസ്ബുക്ക് കമന്‍റുകള്‍ അഭിപ്രായങ്ങളാല്‍ നിറഞ്ഞു. അഭിപ്രായങ്ങള്‍ മെയില്‍ വഴി അറിയിച്ചവരും ഉണ്ട്.

ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം, പുതിയകെട്ടിടങ്ങള്‍, റസ്റ്റഹൗസുകള്‍ക്കെല്ലാം ഒരേ കളര്‍, കൂടുതല്‍ മുറികള്‍, സ്ത്രീസൗഹൃദം, ടാക്സി സംവിധാനം, കുടുംബശ്രീ കാന്‍റീനുകള്‍, ഡിടിപിസി ഫുഡ്കോര്‍ട്ടുകള്‍, ട്രീഹൗസ്, ഹെല്‍പ് ലൈന്‍ സംവിധാനം, വഴിയാത്രക്കാര്‍ക്ക് റസ്റ്റ് റൂം എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്.

റസ്റ്റ് ഹൗസുകളെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യം. പ്രായോഗികമാക്കാൻ കഴിയുന്ന മികച്ച ആശയങ്ങളാണ് ഇതുവരെ ലഭിച്ചത്. എല്ലാ അഭിപ്രായങ്ങളും വിശകലനം ചെയ്തശേഷം കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ മന്ത്രി മുഹമ്മദ് റിയാസ് തീരുമാനിച്ചത്. ഇന്നാണ് (ഞായറാഴ്ച – 27.06.2021) അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയ്യതി. 29 ന് ചേരുന്ന ഉന്നതതല യോഗം നവീകരണത്തെ കുറിച്ച് വിശദമായി ചർച്ച നടത്തും.