പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ ദുഃഖമുണ്ട്': മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടം.
 
PA
പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ ദുഖമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസ്സിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയത്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടം. അതില്‍ എല്‍ഡിഎഫ് വിജയിക്കും. ഒരു പ്രത്യേക മതവിഭാഗത്തെ എതിര്‍ക്കുന്ന നയമല്ല മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും ഉള്ളതെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്
വിശദീകരിച്ചു.