അന്താരാഷ്ട്ര വനിതാ ദിനത്തിൽ 'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം' എന്ന വിഷയത്തിൽ സെമിനാർ

 
ppp

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 8 ന് 2 മണിക്ക് വഴുതാക്കാട് വിമൻസ് കോളജ് അസംബ്ലി ഹാളിൽ നടക്കുന്ന സെമിനാർ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

ഗവേഷകയും ഡിസബിലിറ്റി റൈറ്റ്സ് ആക്റ്റിവിസ്റ്റുമായ ഡോ. ശാരദാ ദേവി വി വിഷയാവതരണം നടത്തും. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.ജയാഡാളി എം.വി അദ്ധ്യക്ഷയാവും. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഷിബു എ ഐ.എ.എസ്. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ എം.ഡി എസ്. ജലജ, എസ് സഹീറുദ്ദീൻ എന്നിവരും ഭിന്നശേഷി മേഖലയിൽ നിന്നുള്ള സ്ത്രീകളും അക്കാദമിക് രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുക്കും. കേരള സാമൂഹ്യ സുരക്ഷാമിഷനും
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.