അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്വർണ്ണക്കടത്ത് വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഎമ്മിലാണെന്നും സിപിഎം മാഫിയ പ്രവർത്തകരെ സംഘടന വൽക്കരിച്ചിരിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ‘പാർട്ടിയിലെ മുതിർന്നവരുടെ മാഫിയാ തലവൻ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കിൽ ഡിവൈഎഫ്ഐക്കും, എസ്എഫ്ഐക്കും ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയുമാണ് മാഫിയ തലവന്മാർ. ഇവർ പിടിക്കപ്പെടുമ്പോൾ പാർട്ടി ബന്ധമില്ലെന്ന് പറയുകയാണ്. പിണറായി വിജയന്റെ വാഴ്ത്ത് പാട്ടുകളാണ്
 
അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്വർണ്ണക്കടത്ത് വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഎമ്മിലാണെന്നും സിപിഎം മാഫിയ പ്രവർത്തകരെ സംഘടന വൽക്കരിച്ചിരിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

‘പാർട്ടിയിലെ മുതിർന്നവരുടെ മാഫിയാ തലവൻ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കിൽ ഡിവൈഎഫ്ഐക്കും, എസ്എഫ്ഐക്കും ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയുമാണ് മാഫിയ തലവന്മാർ. ഇവർ പിടിക്കപ്പെടുമ്പോൾ പാർട്ടി ബന്ധമില്ലെന്ന് പറയുകയാണ്. പിണറായി വിജയന്റെ വാഴ്ത്ത് പാട്ടുകളാണ് ഇവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ. ഇവർ റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ വരെ പുറത്ത് വന്നിരിക്കുകയാണ്’.