ഷോളയൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍

 
ppp
കഴിഞ്ഞ വര്‍ഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ഷോളയൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 
    
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ സി.എം അബ്ദുള്‍ ഖയൂം, പോലീസ് ഉദ്യോഗസ്ഥരായ ബിനു.എം.വി, കെ.മണിയന്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.