സി പി എം ജനീകീയ പ്രതിരോധ ജാഥയിൽ പതിനായിരങ്ങൾ

 
cpm

നാടിനോടും ജനങ്ങളോടും സംവദിച്ച്‌ സിപിഎം ജനകീയ പ്രതിരോധ ജാഥ ആവേശപൂർവം മുന്നോട്ട്‌.  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷ്‌ നയിക്കുന്ന ജാഥാ സ്വീകരണ കേന്ദ്രങ്ങൾ പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങളാവുകയാണ്‌. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ ജാഥയെ വരവേൽക്കാനെത്തുന്നു.
കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണന തുറന്നു കാട്ടിയും LDF സർക്കാരിന്റെ ജനക്ഷേമ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് ജാഥ മുന്നേറുന്നത്.

cpm

 കാസർകോഡു നിന്നാരംഭിച്ച ജാഥ ബുധനാഴ്‌ച കണ്ണൂർ ജില്ലയിലാണ്‌ പര്യടനം നടത്തുന്നത്‌. തളിപ്പറമ്പിൽ നിന്നാണ്‌ ഇന്ന്‌ ജാഥ തുടങ്ങിയത്‌. ശ്രീകണ്‌ഠാപുരം, മട്ടന്നൂർ, പാനൂർ എന്നിവടങ്ങളിൽ പര്യടനം നടത്തി കണ്ണൂർ ടൗണിൽ സമാപിക്കും. വ്യാഴാഴ്‌ച വയനാട്‌ ജില്ലയിലാണ്‌ പര്യടനം. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളലും പര്യടനം നടത്തി അടുത്തമാസം 18 ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. പികെ ബിജു മാനേജരായ ജാഥയിൽ സിഎസ്‌ സുജാത, എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എന്നിവർ അംഗങ്ങളാണ്‌