ഗവർണ്ണറുടെ ക്രിസ്മസ് വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു
സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മാത്രം
Dec 17, 2024, 23:40 IST
ഗവർണറുടെ ക്രിസ്മസ് വിരുന്നിൽനിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. ചൊവ്വാഴ്ച വൈകിട്ട് രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ നിന്നാണ് മന്ത്രിസഭയാകെ വിട്ടുനിന്നത്. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മാത്രം ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ രാജ്ഭവൻ – സർക്കാർ പോര് തുടരുന്നതിനിടെയാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400 പേർക്കായിരുന്നു ക്ഷണം.
വിരുന്നിനായി അഞ്ച് ലക്ഷം രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. നവംബർ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽനിന്നു സർക്കാരിന് കത്തു നൽകിയതിനു പിന്നാലെ ഡിസംബർ 13നാണ് തുക അനുവദിച്ചത്..