അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകള്‍ സഹിതം പരാതി. ദ്വയാര്‍ത്ഥമെന്നത് വെറും തെറ്റിധാരണയെന്ന് ബോച്ചെ

ബോബി ചെമ്മണ്ണൂര്‍ അറസ്‌റ്റൊഴിവാക്കാന്‍ നെട്ടോട്ടത്തില്‍
 
honey
ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റു ചെയ്യാന്‍ പോലീസ്. ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.