നടീൽ കാലത്തിനു ആരംഭം കുറിച്ചുകൊണ്ട് ഞാറ്റുവേല ചന്തകളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിർവഹിച്ചു.

തെങ്ങിൻതൈകൾ, കമ്പ് കുത്തി നടുന്ന വിളകൾ, കൊടിത്തലകൾ, ഫലവർഗ്ഗവിളകൾ ഉൾപ്പെടുന്ന പലതരം കാർഷികവിളകളുടെ നടീൽ കാലമാണ് തിരുവാതിര ഞാറ്റുവേല. കർഷകർക്കും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി ഈ കാലയളവിൽ സംസ്ഥാന കൃഷിവകുപ്പ് ഞാറ്റുവേല ചന്തകൾ നാടെങ്ങും സംഘടിപ്പിക്കുകയാണ്.അതോടൊപ്പം കർഷകരുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്ന തിനായി കർഷക സഭകളും വാർഡ് തലത്തിൽ നടത്തുകയാണ്. ഞാറ്റുവേല ചന്ത കളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി
 
നടീൽ കാലത്തിനു ആരംഭം കുറിച്ചുകൊണ്ട് ഞാറ്റുവേല ചന്തകളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിർവഹിച്ചു.

തെങ്ങിൻതൈകൾ, കമ്പ് കുത്തി നടുന്ന വിളകൾ, കൊടിത്തലകൾ, ഫലവർഗ്ഗവിളകൾ ഉൾപ്പെടുന്ന പലതരം കാർഷികവിളകളുടെ നടീൽ കാലമാണ് തിരുവാതിര ഞാറ്റുവേല. കർഷകർക്കും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി ഈ കാലയളവിൽ സംസ്ഥാന കൃഷിവകുപ്പ് ഞാറ്റുവേല ചന്തകൾ നാടെങ്ങും സംഘടിപ്പിക്കുകയാണ്.
അതോടൊപ്പം കർഷകരുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്ന തിനായി കർഷക സഭകളും വാർഡ് തലത്തിൽ നടത്തുകയാണ്. ഞാറ്റുവേല ചന്ത കളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് അണ്ടൂർക്കോണം പള്ളിപ്പുറം പാടശേഖരത്തിൽ വച്ച് ഇന്ന് നിർവഹിക്കുകയുണ്ടായി. ആനാട് ഗ്രാമപഞ്ചായത്തി ൽ നിന്നും കർഷകർ കൊണ്ടുവന്ന വിവിധ നടീൽവസ്തുക്കൾ അണ്ടൂർകോണത്തെ കർഷകർക്ക് കൈമാറി കൊണ്ടാണ് മന്ത്രി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നാടൻ വിത്തുകളുടെ കൈമാറ്റം ഞാറ്റുവേലകാലത്ത് പൂർവികർ അനുഷ്ഠിച്ചിരുന്ന ഒരു പ്രധാന കാർഷിക ആചാരമായിരുന്നു. ഒരു ദേശത്തുള്ള കർഷകർ മറ്റു ദേശക്കാർക്ക് വിത്തുകളും , നടീൽ വസ്തുക്കളും ഈ സമയത്ത് പരസ്പരം കൈമാറിയാണ് കൃഷി ഇറക്കിയിരുന്നത്. ഈ ആചാരമാണ് ഇന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പുനരാവിഷ്കരിക്കപ്പെട്ടത്.

നാടൻ വിത്തിനങ്ങളുടെ കൈമാറ്റമാണ് ഉദ്ഘാടനവേളയിൽ അരങ്ങേറിയതെന്നത് ശ്രദ്ധേയമായിരുന്നു. നെടുമങ്ങാട് നിന്നുള്ള കർഷകൻ തിമോത്തിയോസ് വിവിധ മരച്ചീനി ഇനങ്ങളായ പഞ്ചാര വെള്ള, മലയൻ, അടുക്കുമുട്ട , നെല്ലിനങ്ങളായ ഉമ, ജയ, ശ്രേയസ് ,വാഴക്കന്ന് ഇനങ്ങളായ പെരും കദളി, പടറ്റി,കളർകോട്, കാവേരി, കൊറ്റനാടൻ കുരുമുളക് എന്നിവ അണ്ടൂർക്കോണം കർഷകൻ ഭാസ്കരൻ നായർക്കും, നന്ദിയോട്ടെ കർഷകനായ ശ്രീജിത്ത് മഞ്ഞപ്പുറ്റു വെള്ള, കസാലചാടി, H -124 കിന്റൽ കമ്പ്, പച്ചക്കൊണ്ട തുടങ്ങിയ പത്തോളം മരച്ചീനി ഇനങ്ങൾ അണ്ടൂർകോണത്തെ കർഷകൻ ചന്ദ്രശേഖരൻ നായർക്കും ,ആനാട്ടെ കർഷകൻ രാധാകൃഷ്ണൻ മഞ്ഞൾ,കസ്തൂരി മഞ്ഞൾ, കുരുമുളക് ,ഇനങ്ങളായ പന്നിയൂർ, പാലാ എന്നിവ അണ്ടൂർകോണം കർഷകൻ വിക്രമനും ,ആനാട്ടെ കർഷകൻ ഷിബു വേങ്ങേരി വഴുതന, വ്ലാത്തങ്കര ചീര, കരിമുണ്ട ,തെക്കൻ തുടങ്ങിയ കുരുമുളക് ഇനങ്ങൾ എന്നിവ അണ്ടൂർകോണത്തെ കർഷകൻ രാധാകൃഷ്ണൻ നായർക്കും കൃഷിമന്ത്രി യിലൂടെ കൈമാറി. തുടർന്നു നടന്ന ചടങ്ങിൽ തെങ്ങ്, പ്ലാവ്, മാവ്, സപ്പോട്ട, പേര എന്നിവയുടെ തൈകൾ മന്ത്രിമാർ ചേർന്ന് കർഷകർക്ക് വിതരണം ചെയ്തു. നന്ദിയോട് നിന്നുള്ള കർഷകൻ ശ്രീജിത്ത് കൃഷി മന്ത്രിക്ക് മുട്ടിപഴവും അതിന്റെ തൈയും സമ്മാനമായി നൽകി. ആനാട് നിന്നുള്ള കർഷകൻ ഷിബു നിർമ്മിച്ച ഒറ്റത്തൊണ്ടിലെ കൃഷിത്തോട്ടം കൗതുക കാഴ്ചയായിരുന്നു. ഞാറ്റുവേലയിലെ നടീൽവസ്തു വിതരണ ചടങ്ങിനോടനുബന്ധിച്ച് പള്ളിപ്പുറം പാടശേഖരത്തിൽ മന്ത്രിമാർ ചേർന്ന് ഉമ ഇനം നെൽവിത്ത് വിതയ്ക്കുകയും ചെയ്തു.

കർഷകന് അന്തസ്സായി ജീവിതം നയിക്കുവാൻ കൃഷിയിലൂടെ സാധ്യമാകണമെന്നും അതിനുള്ള പ്രവർത്തനങ്ങളാണ് കൃഷിവകുപ്പ് കഴിഞ്ഞ സർക്കാരിന്റെ തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്നതെന്നും കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ല. അതിനാലാണ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ കൃഷിക്ക് ഊന്നൽ നൽകിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതിനെ ചെറുക്കേണ്ടത് കൃഷിയിലൂടെ ആകണമെന്നും മന്ത്രി പറഞ്ഞു.

കാർഷികവിളകളുടെ വിപണനത്തിനാണ് ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് എന്ന് ചടങ്ങിൽ അധ്യക്ഷനായ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അഭിപ്രായപ്പെട്ടു. ഇടനിലക്കാരെ പരമാവധി കുറച്ചുകൊണ്ട് കർഷകന്റെ ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കാൻ കഴിയണം. സർക്കാർ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി ഉറപ്പു നൽകി.

ചടങ്ങിൽ കാർഷിക കേരളത്തിനായി കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ഞാറ്റുവേല കലണ്ടർ കൃഷിമന്ത്രി ഭക്ഷ്യ-പൊതുവിതരണ മന്ത്രിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ഓരോ ഞാറ്റുവേലയുടെ യും പ്രത്യേകതകളും അതിൽ അവലംബിക്കേണ്ട കാർഷിക മുറകളും കലണ്ടറിൽ പ്രതിപാദിക്കുന്നുണ്ട്. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ എം.ജലീൽ, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ, ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ വിജയൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഹരി ചടങ്ങിന് സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ സോണിയ നന്ദിയും അറിയിച്ചു.