ചൈനയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് റിലേയ്ക്കുള്ള ഇന്ത്യൻ റിലേ ടീമുകൾക്ക് തിരുവനന്തപുരം സായ് എൽഎൻസിപിഇ യാത്രയയപ്പ് നൽകി.
Updated: May 7, 2025, 14:14 IST

ചൈനയിലെ ഗ്വാങ്ഷൂവിൽ മെയ് 10,11 തീയതികളിൽ നടക്കുന്ന ലോക അത്ലറ്റിക്സ് റിലേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ 4x400 മീറ്റർ റിലേ ടീമുകളെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, എൽഎൻസിപിഇ തിരുവനന്തപുരം, ഹൃദ്യമായ ഒരു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങിൽ കേരള ഗവർണറുടെ അഡീഷണൽ ചീഫ് സെക്രെട്ടറിയായ ഡോ. ദേവേന്ദ്ര കുമാർ ധോദാവത് ഐഎഎസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഡോ. ധോദാവത് അത്ലറ്റുകളുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ആഗോള വേദിയിൽ അവരുടെ വിജയത്തിനു ആശംസകൾ നേരുകയും ചെയ്തു.
ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ ദേശീയ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ. പി. രാധാകൃഷ്ണൻ നായർ, സായി എൽഎൻസിപിഇ തിരുവനന്തപുരം പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട അത്ലറ്റ്റുകളായ രൂപാൽ, സ്നേഹ കൊല്ലേരി, ശുഭ വെങ്കടേശൻ, ജിസ്ന മാത്യു എന്നിവർ 4x400 മീറ്റർ വനിത റിലേയിൽ ഇന്ത്യയെ പ്രദിനികരിക്കും. അതുപോലെ വിശാൽ തേനാര്സു കായൽവിഴി, ജയ് കുമാർ, മഞ്ജു ടി എസ്, ധര്മവീർ ചൗധരി, റിൻസി ജോസഫ്, തുഷാർ കാന്തി മന്ന, സന്തോഷ് കുമാർ തമിഴരസൻ, മോഹിത് കുമാർ എന്നിവർ 4x400 മീറ്റർ പുരുഷ റിലേയിൽ ഇന്ത്യയെ ഇന്ത്യക്കായി പങ്കെടുക്കും.
ടീമിനോട് ഒപ്പം വിദേശ പരിശീലകരായ ശ്രീ. ജേസൺ ഡോസൺ, ജെറി ഹോൾനെസ്, സായി എൽഎൻസിപിഇ അത്ലറ്റിക്സ് കോച്ച് ശ്രീ. എസ്. വിനായകമൂർത്തി, ശ്രീ. അസൻഹ ഡി സിൽവ, ശ്രിമതി. സൗപർണിക ദിലീപ് കുമാർ-മാസ്സർ, ശ്രീ. റെഞ്ചിത്ത് ഗോപി - മാസ്സർ, ശ്രീ. കലാഷ് ലക്ഷ്മികാന്ത് പാട്ടീൽ - ഫിസിയോതെറാപ്പിസ്റ്റ് അടക്കുന്ന സപ്പോർട്ട് സ്റ്റാഫും ഒപ്പമുണ്ടാകും.
ചടങ്ങിൽ കായികതാരങ്ങളുടെ സമർപ്പണത്തെ കുറിച്ചും അതുപോലെ ഉന്നതതല പ്രതിഭകളെ വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര വിജയത്തിനായി അവരെ സജ്ജമാക്കുന്നതിലും സായി നാഷണൽ സെന്റർ ഓഫ് എസ്സില്ലെന്സ് (SAI NCoE) തിരുവനന്തപുരം വഹിച്ച നിർണായക പങ്കിനെയും വിശിഷ്ട വ്യക്തികൾ പ്രശംസിച്ചു.