നഗരത്തിൽ ശുചിമുറികൾ സ്ഥാപിക്കണം :
മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
Fri, 3 Mar 2023

നഗരത്തിലെത്തുന്ന സാധാരണകാർക്ക് ആവശ്യമായ പൊതുശുചിമുറികൾ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ശുചിമുറികൾ വൃത്തിയായി പരിപാലിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പൊതുശുചിമുറികൾ എവിടെയാണെന്ന് കണ്ടെത്താൻ ബോർഡുകൾ സ്ഥാപിക്കണം. പബ്ലിക് ഓഫീസുകളിൽ എത്തുന്നവർക്ക് അവിടത്തെ ശുചിമുറികൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന് വഴുതക്കാട് ലെനിൻ നഗർ സ്വദേശി വി. സോമശേഖരൻ നാടാർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.