യു.കെ കരിയർ ഫെയർ രണ്ടാം ഘട്ടം : മെയ് 4 മുതൽ 6 വരെ കൊച്ചിയിൽ

 
Roots

നോർക്കാ റൂട്ട്സും യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ  മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു. കെ യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും  വിവിധ എൻ എച്ച് എസ് ട്രസ്റ്റു  ആശുപത്രികളിലേക്ക്  നഴ്സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്. 

OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writing ൽ സി പ്ളസുംഅല്ലേങ്കിൽ  IELTS reading, speaking, listening സ്കോർ 7നും Writing ൽ സ്കോർ 6.5 ) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.കഴിഞ്ഞ  9 മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ  IELTS പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ ഏഴോ ലഭിച്ച നഴ്സുമാർക്കും അപേക്ഷിക്കാം . ഉദ്യോഗാർത്ഥികൾക്ക്    നോർക്കാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വോജിന്റെ വെബ് പോർട്ടലിൽ  (www.nifl.norkaroots.org) നല്കിയിട്ടുള്ള  ലിങ്ക് വഴി മെയ് 3 വരെ  അപേക്ഷിക്കാവുന്നതാണെന്ന് നോർക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്  1800 425 3939 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.