ആരോഗ്യപ്രവർത്തകർക്കെതിരെയും ആശുപത്രികൾക്കെതിരെയും നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു

ആരോഗ്യപ്രവർത്തകർക്കെതിരെയും ആശുപത്രികൾക്കെതിരെയും നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂൺ 18നു രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നൽകുന്ന പ്രസ്താവന:- നമ്മുടെ രാജ്യത്ത് വിവിധഭാഗങ്ങളിലായി ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി നമ്മൾ കേൾക്കുന്നുണ്ട്. കേരളത്തിൽ ഇത്തരം അക്രമങ്ങൾ താരതമ്യേന കുറവായിരുന്നെങ്കിലും ഈയിടെയായി അത് വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ തൃശൂർ മെഡിക്കൽ കോളേജിലും മാവേലിക്കരയിലെആശുപത്രിയിലും നടന്ന സംഭവങ്ങൾ അതിന്റെ ഉദാഹരണമാണ്. ആരോഗ്യപ്രവർത്തകർക്കും
 
ആരോഗ്യപ്രവർത്തകർക്കെതിരെയും ആശുപത്രികൾക്കെതിരെയും നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു

ആരോഗ്യപ്രവർത്തകർക്കെതിരെയും ആശുപത്രികൾക്കെതിരെയും നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂൺ 18നു രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നൽകുന്ന പ്രസ്താവന:-

നമ്മുടെ രാജ്യത്ത് വിവിധഭാഗങ്ങളിലായി ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി നമ്മൾ കേൾക്കുന്നുണ്ട്. കേരളത്തിൽ ഇത്തരം അക്രമങ്ങൾ താരതമ്യേന കുറവായിരുന്നെങ്കിലും ഈയിടെയായി അത് വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ തൃശൂർ മെഡിക്കൽ കോളേജിലും മാവേലിക്കരയിലെ
ആശുപത്രിയിലും നടന്ന സംഭവങ്ങൾ അതിന്റെ ഉദാഹരണമാണ്. ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെയുള്ള ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കാൻ കേരള സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണെന്നാണ് മനസ്സിലാകുന്നത്. കുറ്റക്കാർക്കെതിരെ ശക്തവും സമയബന്ധിതവുമായ നിയമനടപടികൾ കൈക്കൊണ്ടാൽ മാത്രമേ ഭാവിയിൽ ഇത്തരം അക്രമപ്രവൃത്തികൾ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ നടക്കുന്ന ഇത്തരം അക്രമങ്ങളിൽ പ്രതിഷേധിച്ചു ഐ.എം.എ ജൂൺ 18 നു രാജ്യവ്യാപകമായി പ്രതിഷേധദിനം സംഘടിപ്പിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷനും ഐ.എം.എ യോടൊപ്പം ആ പ്രതിഷേധത്തിൽ പങ്കുചേരുകയും അതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അന്നേ ദിവസം പ്രതിഷേധപരിപാടികൾ നടത്തുകയും ചെയ്തു. രോഗീപരിചരണത്തിന് യാതൊരുവിധ തടസ്സവും വരാത്ത രീതിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് 18.06.2021ന് പ്രതിഷേധദിനം ആചരിച്ചത്.

കെജിഎംസിടിഎ സംസ്ഥാനപ്രസിഡന്റ്‌ ഡോ ബിനോയ്‌ എസ്‌, തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിന്റെ മുന്നിലും, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലും നടന്ന പ്രതിഷേധധർണയിലും പങ്കെടുത്തു.

കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ ഭാസ്കർ , കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധധർണയിലും പങ്കെടുത്തു.

കോവിഡ് മഹാമാരിയുടെ കാലത്തു അഹോരാത്രം പണിയെടുക്കുന്ന ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവര്‍ത്തകർക്കും എതിരേയുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ കരുതൽനടപടികളും സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിനുവേണ്ടി താഴെപറയുന്ന ആവശ്യങ്ങൾ സർക്കാരിനോട് കെജിഎംസിടിഎ ഉന്നയിക്കുന്നു.

  1. ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാൻ സർക്കാർ കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുക.
  2. ഇത്തരത്തിലുണ്ടാകുന്ന അക്രമങ്ങളിൽ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു തുടർനടപടികൾ വേഗത്തിലാക്കുകയും അന്വേഷണസുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക.
  3. ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും ആശുപത്രിയുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അധികൃതർ ശ്രദ്ധിക്കുക.
  4. പുതിയതായി ആരംഭിച്ചിട്ടുള്ള എല്ലാ മെഡിക്കൽ കോളേജുകളോടും അനുബന്ധിച്ചു പ്രത്യേകമായി പോലീസ് സ്റ്റേഷനുകൾ തുടങ്ങാനുള്ള നടപടികൾ എടുക്കുക.
  5. ആശുപത്രികളെയും പരിസരത്തെയും പ്രത്യേക സംരക്ഷിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കുക.