ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയിൽ’ എന്ന തലക്കെട്ടോടെ ഷാഹിദ കമാൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചതെന്നും ഷാഹിദ കമാൽ പറഞ്ഞു. പോസ്റ്റിലെ അപാകത സുഹൃത്തുക്കളിൽ ചിലർ ചൂണ്ടിക്കാട്ടിയെന്നും തുടർന്ന് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു.
 
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയിൽ’ എന്ന തലക്കെട്ടോടെ ഷാഹിദ കമാൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്.

ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചതെന്നും ഷാഹിദ കമാൽ പറഞ്ഞു. പോസ്റ്റിലെ അപാകത സുഹൃത്തുക്കളിൽ ചിലർ ചൂണ്ടിക്കാട്ടിയെന്നും തുടർന്ന് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു.