സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് എതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു.
തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് എതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉപവസിക്കുന്നു. ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു വൈകുന്നേരം 4.30 മുതൽ ആറു വരെ ഗവർണർ തൈക്കാട് ഗാന്ധിഭവനിൽ നേരിട്ടെത്തി ഉപവാസത്തിൽ പങ്കെടുക്കും. രാവിലെ എട്ടു മുതലാണു ഗാന്ധിയൻ സംഘടനകളുടെ ഉപവാസമെന്നതിനാൽ രാവിലെ എട്ടുമുതൽ 4.30 വരെ രാജ്ഭവനിലിരുന്നു ഗവർണറും ഉപവസിക്കും.
Jul 14, 2021, 10:52 IST
തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് എതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉപവസിക്കുന്നു. ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു വൈകുന്നേരം 4.30 മുതൽ ആറു വരെ ഗവർണർ തൈക്കാട് ഗാന്ധിഭവനിൽ നേരിട്ടെത്തി ഉപവാസത്തിൽ പങ്കെടുക്കും.
രാവിലെ എട്ടു മുതലാണു ഗാന്ധിയൻ സംഘടനകളുടെ ഉപവാസമെന്നതിനാൽ രാവിലെ എട്ടുമുതൽ 4.30 വരെ രാജ്ഭവനിലിരുന്നു ഗവർണറും ഉപവസിക്കും.