ബ്ലേഡ് വെച്ചുള്ള കളിയാ; വീണ്ടും പുതിയ ഫാഷനുമായി ഉർഫി ജാവേദ്

 
photos

വെറൈറ്റി ഫാഷന്‍ ലുക്കുകളില്‍ ഇങ്ങെത്തി എപ്പോഴും ശ്രദ്ധയാകര്ഷിക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്രധാരണമാണ് ഉര്‍ഫിയുടെ പ്രത്യേകത. വസ്ത്രം മാത്രമല്ല ആഭരണങ്ങളും തെരഞ്ഞെടുക്കുന്നതിലും സമാനമായ വ്യത്യസ്തത ഇവര്‍ പാലിക്കാറുണ്ട്. നിരവധി നിരവധി ട്രോളുകളും പരിഹാസങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടാകാം ഉർഫി നേരിട്ടിട്ടുണ്ട്.ഇപ്പോഴിതാ പുതിയ ഫാഷനുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഉർഫി.റേസര്‍ ബ്ലേഡിനെ ഫാഷനാക്കിയാണ് ഇത്തവണ ഉര്‍ഫി ഞെട്ടിച്ചിരിക്കുന്നത്. അന്തര്‍മുഖര്‍ക്ക് അനുയോജ്യമായ വസ്ത്രം ഞാന്‍ ഉണ്ടാക്കിയെന്നാണ് വീഡിയോയ്ക്ക് ഉര്‍ഫി കുറിച്ചത്. ഭ്രാന്തന്‍ ആശയങ്ങളില്‍ തന്നെ സഹായിച്ച ടീമിനോട് താരം നന്ദി പറയുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഉര്‍ഫി ജാവേദ് ക്രോപ്പ് ടോപ്പിന്റെ രീതിയില്‍ ചങ്ങലകള്‍ കെട്ടിയിരുന്നു. ഉര്‍ഫിയുടെ കഴുത്തില്‍ ചങ്ങലകള്‍ ഉണ്ടായിരുന്നു.കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍ വരെ ടോപ്പുകളും വസ്ത്രങ്ങളുമാക്കി ഉര്‍ഫി ധരിച്ചു. ഇത് മാത്രമല്ല, ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്സ് തികച്ചതിന്റെ സന്തോഷത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വസ്ത്രവും ഉര്‍ഫി ധരിച്ചു.