ലുലു ബ്യൂട്ടി ഫെസ്റ്റ് 2023 സമാപിച്ചു

അക്ഷത ദാസ് - ബ്യൂട്ടി ക്വീന്‍, സല്‍മാന്‍ ദൗലത്ത് - മാന്‍ ഓഫ് ദി ഇയർ
 
pix
റാംപില്‍ ചുവടുവെച്ച് പാര്‍വ്വതി ഓമനക്കുട്ടന്‍ 

ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2023 ല്‍ ലുലു യാര്‍ഡ്ലി ബ്യൂട്ടി ക്വീന്‍ കിരീടം അക്ഷത ദാസും , ലുലു നിവിയ മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സല്‍മാന്‍ ദൗലത്തും സ്വന്തമാക്കി. മലയാളിയും ചെന്നൈ സ്വദേശിയുമായ അക്ഷത 2023ലെ മിസ് തമിഴ്നാട് കൂടിയാണ്. സല്‍മാന്‍ ദൗലത്ത് എറണാകുളം സ്വദേശിയാണ്. ഐഷ്വിക, യദുകൃഷ്ണന്‍ എസ് നായര്‍ എന്നിവര്‍ ഫസ്റ്റ് റണ്ണറപ്പും, ഷിന്‍സി, ആദം എസ്ര എന്നിവര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. മുൻ മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വ്വതി ഓമനക്കുട്ടന്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യാതിഥിയായി റാംപിലെത്തി. 

pix

മൂന്ന് ദിവസങ്ങളിലായി നടന്ന സെമി ഫൈനലുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. മേക്കോവര്‍, റാംപ് വാക്ക് റൗണ്ടുകളില്‍ വിജയിച്ച ആറ് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്ന് ബ്യൂട്ടി ക്വീനിനെയും, മാന്‍ ഓഫ് ദ ഇയറിനെയും തെരഞ്ഞെടുക്കുകയായിരുന്നു. ലുലു യാര്‍ഡ്ലി ബ്യൂട്ടി ക്വീനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷതയെ പാര്‍വ്വതി ഓമനക്കുട്ടന്‍ കിരീടമണിയിച്ചു. സല്‍മാന്‍ ദൗലത്തിന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ മാന്‍ ഓഫ് ദ ഇയര്‍ പട്ടം സമ്മാനിച്ചു. ഇരുവര്‍ക്കും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍‍ഡും, മൊമന്‍റോയും, ബ്രാന്‍ഡ് അവാര്‍ഡുകളും നല്‍കി. റണ്ണറപ്പ് വിജയികൾക്കും, ബെസ്റ്റ് ഫോട്ടോജെനിക്, പേഴ്സണാലിറ്റി, സോഷ്യല്‍ മീഡിയ ഐക്കണ്‍, റാംപ് വാക്ക് തുടങ്ങി നാല് വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട എട്ട് പേര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ആകെ 4 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കിയത്. 

സിനിമ താരം അതിഥി രവി, ഫെമിന ജോർജ്ജ് അടക്കമുള്ളവര്‍ നാല് ദിവസം നീണ്ട ഫെസ്റ്റിന്‍റെ ഭാഗമായി. സിനിമ താരങ്ങളായ രാജീവ് പിള്ള, സിജ റോസ്, ധന്യ മേരി വര്‍ഗ്ഗീസ്, സുജോ മാത്യു തുടങ്ങിയവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിധി കര്‍ത്താക്കള്‍. പുതുമയേറിയ ലൈവ് മേക്ക് ഓവറുകളും, ഫാഷന്‍ ട്രെന്‍ഡുകളും പരിചയപ്പെടുത്തിയ തലസ്ഥാനത്തെ രണ്ടാമത്തെ ലുലു ബ്യൂട്ടി ഫെസ്റ്റില്‍ 5000ത്തോളം രജിസ്ട്രേഷനുകളായിരുന്നു ലഭിച്ചത്. ലോറിയല്‍ - ഗാര്‍ണിയര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളാണ് ബ്യൂട്ടി ഫെസ്റ്റ് അവതരിപ്പിച്ചത്.