ദുബായിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൊബൈൽ ബിസിനസ് സെറ്റപ്പ് കാറുകൾ പുറത്തിറക്കി ഇ സി എച്ച് ഡിജിറ്റൽ

 
pix

ഇതാദ്യമായാണ് ദുബായിൽ സർക്കാർ സേവന മേഖലയിൽ ഒരു സ്വകാര്യ സേവന കേന്ദ്രം ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സിഎച്ച് ഡിജിറ്റലിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ ഡിജിറ്റൽ ബിസിനസ് സെറ്റപ്പ് കാറുകൾ പുറത്തിറക്കി .ഇതാദ്യമായാണ് ദുബായിൽ സർക്കാർ സേവന മേഖലയിൽ ഒരു സ്വകാര്യ സേവന കേന്ദ്രം ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.വിസ ,കമ്പനി ലൈസൻസ് ഉൾപ്പെടെ ദുബായിലെ എല്ലാ സർക്കാർ സേവനങ്ങളും ഈ കാറിനകത്തിരുന്നു ബിസിനസ് സെറ്റപ്പ് എക്സിക്യുട്ടീവിന് നിർവഹിക്കാൻ സാധിക്കുമെന്നുള്ളതാണ് മൊബൈൽ ബിസിനസ് സെറ്റപ്പ് കാറുകളുടെ പ്രത്യേകത .

pixദുബായിലെ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ആദ്യ അഞ്ച് കാറുകളുടെ ഫ്ലാഗ്ഗ് ഓഫ് ചടങ്ങ് അറബ് ചലച്ചിത്ര താരം അബ്ദുല്ലാഹ് അൽ ജഫാലി, ദുബായ് ടി.വി പ്രോഗ്രാം ഡയറക്ടർ സാലേഹ് അൽ അൻസാരി , ദുബായ് തൊഴിൽ മന്ത്രാലയം നിയമ വിഭാഗം പ്രതിനിധി ഡോക്ടർ ബുഹ അൽ ഹൗഷ് ,ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു

. ന്യൂ ദുബായ് ഭാഗങ്ങളിലേക്കുള്ള രണ്ടാം ഘട്ട കാറുകളുടെ ഫ്ലാഗ് ഓഫ് അൽ ബർഷാ മാളിൽ ജൂൺ പതിനാറിന് നടക്കും. ഇൻബിൽട്ട് വൈഫൈ , സ്കാനർ , ഡിജിറ്റൽ പ്രിൻറർ, ടാബ് , എന്നിവ ഉൾപ്പെടെ സംവിധാനിച്ചിരിക്കുന്ന കാറുകൾ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വീടുകളിൽ ഓഫീസുകളിലും അവർക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ എത്തിച്ചേർന്ന് ഞൊടിയിടയിൽ അതിവേഗം ദ്രുതഗതിയിൽ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതാണ് പുതിയ സംവിധാനം .ഇതുവഴി ഉപഭോക്താക്കൾക്ക് സമയവും സർക്കാർ സേവന കേന്ദ്രങ്ങളിലെ തിരക്കും ഒഴിവാക്കാൻ സാധിക്കും . ദുബായ് കീരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്യുന്ന നവീന 360 Degree ദുബായ് ഗവൺമെൻറ് പോളിസിയോട് ചേർന്ന് നിൽക്കുന്നതാണ് ഇ സി എച്ചിന്റെ പുതിയ ആശയമെന്ന് ഇ സി എച്ച് ഡിജിറ്റൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണി പറഞ്ഞു.