കനത്ത ചൂട്;ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യു എ ഇ

തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം ലഭിക്കും

 
pix
ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യു എ ഇ. രാജ്യത്തെ പ്രോജക്ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. സൂര്യ താപത്തിൽ നിന്ന് രക്ഷ നേടാനാണിത്.
യു എ ഇയിൽ ഉച്ച കഴിഞ്ഞുള്ള ജോലി നിരോധനം ജൂൺ 15 ന് ആരംഭിക്കും. തുടർച്ചയായി 18-ാം വർഷമാണ് രാജ്യത്ത് ഇത്തരത്തിലുള്ള സമയക്രമം നടപ്പാക്കുന്നത്. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം ലഭിക്കും. ഈ സമയത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.ചൂട് മൂലമുള്ള ക്ഷീണവും ഹീറ്റ് സ്ട്രോക്ക് കേസുകളും ഗണ്യമായി കുറയ്ക്കുന്നതിന് ഈ ഇടവേള കാരണമായിട്ടുണ്ട്.