ദുബൈയിലെ റോഡുകള്‍ നാളെ അടച്ചിടും

 
ppp
ദുബൈ റണിനോട് അനുബന്ധിച്ച് ശൈഖ് സായിദ് റോഡ് നാളെ അടച്ചിടുമെന്ന് അറിയിച്ച് ആര്‍ ടി എ. നവംബര്‍ 20 ഞായറാഴ്ചയാണ് റോഡ് അടച്ചിടുക. ശൈഖ് സായിദ് റോഡിന് പുറമെ ഏതൊക്കെ റോഡുകള്‍ ദുബൈ റണിന്റെ ഭാഗമായി അടച്ചിടുമെന്നും ആര്‍ടിഎ പറഞ്ഞു .

ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് ബോലെവാഡ് റോഡ് - രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെയും ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്- രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബോലെവാഡ് റോഡ് രാവിലെ നാലു മണി മുതല്‍ രാവിലെ 10 വരെയും അടച്ചിടും. വാഹനയാത്രികര്‍ അല്‍ വാസ് ല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ്, സെക്കന്‍ഡ് സബീല്‍ സ്ട്രീറ്റ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവയാണ് പകരമുള്ള റൂട്ടുകള്‍ വഴി യാട്രെ ചെയ്യണം.