ദുബൈ പൊലീസ് കമാന്‍ഡ് സെന്റര്‍ നിയന്ത്രിക്കാന്‍ വനിതകളും

 
UAE
ദുബൈ പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ നിയന്ത്രിക്കാന്‍ ഇതാദ്യമായി വനിതകളും. ആറു മാസത്തെ ഇന്റഗ്രേറ്റഡ് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് യോഗ്യത നേടി. ആദ്യ ബാച്ചിലെ വനിതാ സേനാംഗങ്ങള്‍ ചുമതലയേറ്റു. ഇതാദ്യമായാണ് ദുബൈ പൊലീസിന്റെ കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സെന്ററില്‍ വനിതകളെ നിയമിക്കുന്നത്.

UAE



ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓപ്പറേഷന്‍സിലേക്കാണ് വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമര്‍ അബ്ദുല്‍ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അല്‍ അബ്ദുല്ല, ബാഖിത ഖലീഫ അല്‍ ഗഫ്‌ലി എന്നിവരെ തെരഞ്ഞെടുത്തത്. 24 പ്രത്യേക കോഴ്‌സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവര്‍ ഈ വിഭാഗത്തിലെത്തിയത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രചോദനം നല്‍കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യം.

വനിതകൾക്കും യുവാക്കൾക്കും പ്രചോദനം നൽകുകയാണ് ഇത്തരം നടപടികളിലൂടെ ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ത്രീ ഉദ്യോഗസ്ഥർ പ്രധാന പങ്ക് വഹിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ജോലികൾ സ്ത്രീകളും ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് പൊലീസ് ജനറൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു.