തൊഴിൽ മേളയിൽ അവസരങ്ങളുമായി 20ഓളം കമ്പനികൾ
Jul 14, 2023, 11:36 IST

നിയോമിലെ തൊഴിൽ മേളയിൽ അവസരങ്ങളുമായി 20ഓളം പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികൾ. നിയോം എംപ്ലോയ്‌മെൻറ് പാർട്‌ണേഴ്‌സ് ഫോറത്തിൻറെ രണ്ടാമത് തൊഴിൽ മേളയിലാണ് നിരവധി തൊഴിൽ അവസരങ്ങളുമായി ഇത്രയും കമ്പനികൾ പെങ്കടുക്കുന്നത്.
നിയോമിലെ നിർമാണപ്രവൃത്തികൾ ഏറ്റെടുത്ത പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തത്തോടെ തബൂക്ക് സർവകലാശാലയിലാണ് രണ്ടു ദിവസം നീണ്ടുനിന്ന തൊഴിൽമേള സംഘടിപ്പിച്ചത്. 1500ലധികം തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ ആളുകളെ കണ്ടെത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ അപേക്ഷകൾ നൽകുന്നതിനും നേരിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങൾ നടത്തുന്നതിനും പുരുഷന്മാരും സ്ത്രീകളുമായ നിരവധി സ്വദേശികളാണ് മേളയിലെത്തിയത്. നിയോം, തബൂക്ക് പ്രദേശ വാസികളായ ഉദ്യോഗാർഥികൾക്കാണ് മുൻഗണന.