മികവിൽ ഒന്നാമത്;

എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന്
 
UAE

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്. യാത്രക്കാർക്ക് മാതൃകാപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ മികവ് പുലർത്തിയതിനാണ് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ (എസിഐ) എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യു) അവാർഡ്.

മികച്ച യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണ് ഈ പുരസ്കാരമെന്ന് അബുദാബി എയർപോർട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജമാൽ സലിം അൽ ദാഹിരി പ്രതികരിച്ചു.