പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം

ഇന്ത്യയുടെ 8 യുദ്ധവിമാനങ്ങൾ സൗദിയിൽ
 
ppp
ഇന്ത്യയുടെ എട്ട് യുദ്ധവിമാനങ്ങൾ സൗദി അറേബ്യയിലെത്തി. അഞ്ച് മിറാഷ് വിമാനങ്ങളും രണ്ട് സി -17 വിമാനങ്ങളും ഒരു ഐഎൽ -78 ടാങ്കറും ഒപ്പം 145 സൈനികരും ഉണ്ടായിരുന്നു. റിയാദിൽ റോയൽ സൗദി എയർഫോഴ്സിൽ ഇറങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങളെയും സൈനികരെയും സൗദി വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു. ഒരു ദിവസം സൗദി അറേബ്യയിൽ താമസിച്ച സംഘം കോബ്ര വാരിയേഴ്സ് 23 സൈനിക അഭ്യാസത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിലേക്ക് തിരിച്ചു.