ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടിയിലേറെ ഓഹരികള് പൊതുമേഖലാ സ്ഥാപനമായ എല്ഐസി വിറ്റഴിച്ചു
ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടിയിലേറെ ഓഹരികള് പൊതുമേഖലാ സ്ഥാപനമായ എല്ഐസി വിറ്റഴിച്ചു. ബാങ്കിന്റെ ആകെ ഓഹരികളില് 2.002 ശതമാനം വരും വിറ്റഴിക്കപ്പെട്ട ഓഹരികളെന്നാണ് വിവരം.നവംബര് 27 മുതല് ഡിസംബര് 24 വരെയുള്ള കാലയളവിലാണ് ഓഹരികള് വിറ്റഴിച്ചത്. സ്റ്റോക് എക്സ്ചേഞ്ചില് സമര്പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് എല്ഐസി ഈ കാര്യങ്ങള് അറിയിച്ചത്.ഇതോടെ ബാങ്കില്, എല്ഐസിയുടേതായി അവശേഷിക്കുന്ന ഓഹരികളുടെ എണ്ണം 6.74 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 8.74 ശതമാനമായിരുന്നു.
Dec 29, 2020, 12:47 IST