ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകള്‍

ഇന്ത്യയില് ഇന്ന് റിപ്പോര്ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകള്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില് രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയര്ന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുളളത്.രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയര്ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ
 
ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകള്‍

ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ്  ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുളളത്.
രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും സജീവകേസുകളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ മുപ്പത് വരെ തുടരണമെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.  
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 20 കോടി കടന്നു. 20,50,20,660 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.