നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 22 രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിര് ഹുസ്സൈന് ആശുപത്രിയില് ഇന്ന് ഓക്സിജന് ടാങ്ക് ചോര്ച്ച തടയാന് വിതരണം നിര്ത്തിയതിനെത്തുടര്ന്ന് 22 രോഗികള് പ്രാണവായു കിട്ടാതെ മരിച്ചു. 35 പേരുടെ നില ഗുരുതരമാണ്. ചോര്ച്ച റിപ്പയര് ചെയ്യാനായി 30 മിനിട്ടിലേറെ സമയം എടുത്തു. അത്രയും സമയം ഓക്സിജന് വിതരണം നിർത്തിവെച്ചപ്പോൾ ഓക്സിജന് സപ്പോര്ട്ട് അത്യാവശ്യമായിരുന്ന രോഗികളാണ് ശ്വാസം മുട്ടി മരിച്ചതെന്നാണ് റിപ്പോര്ട്ട്. ജില്ലാ കളക്ടര് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദ്രവ ഓക്സിജന് സൂക്ഷിച്ച ടാങ്കിന്റെ വാല്വിലാണ് ചോര്ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.238 രോഗികള്
 
നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 22 രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിര്‍ ഹുസ്സൈന്‍ ആശുപത്രിയില്‍ ഇന്ന് ഓക്‌സിജന്‍ ടാങ്ക് ചോര്‍ച്ച തടയാന്‍ വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്ന് 22 രോഗികള്‍ പ്രാണവായു കിട്ടാതെ മരിച്ചു. 35 പേരുടെ നില ഗുരുതരമാണ്. ചോര്‍ച്ച റിപ്പയര്‍ ചെയ്യാനായി 30 മിനിട്ടിലേറെ സമയം എടുത്തു. അത്രയും സമയം ഓക്‌സിജന്‍ വിതരണം നിർത്തിവെച്ചപ്പോൾ ഓക്‌സിജന്‍ സപ്പോര്‍ട്ട് അത്യാവശ്യമായിരുന്ന രോഗികളാണ് ശ്വാസം മുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദ്രവ ഓക്‌സിജന്‍ സൂക്ഷിച്ച ടാങ്കിന്റെ വാല്‍വിലാണ് ചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.238 രോഗികള്‍ ഈ ആസ്പത്രിയില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ ഉണ്ട്. അപകടം നടക്കുമ്പോള്‍ 171 രോഗികള്‍ ഓക്‌സിജന്‍ സ്വീകരിച്ചിരുന്നവരും 67 പോര്‍ വെന്റിലേറ്ററിലും ആയിരുന്നു. ഓക്‌സിജന്‍ വിതരണം നിലച്ചതോടെ വലിയ പരിഭ്രാന്തിയാണ് ആശുപത്രിയില്‍ മുഴുക്കെ ഉണ്ടായത്. 20 കിലോ ദ്രാവക ഓക്‌സിജന്‍ ചോര്‍ന്നു പോയിരുന്നു. രോഗികള്‍ പ്രാണവായു കിട്ടാതെ ബന്ധുക്കള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ പിടഞ്ഞു മരിച്ച കാഴ്ച ഹൃദയഭേദകമായിരുന്നു എന്ന് ആശുപത്രിയില്‍ നിന്നുള്ള മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.