സിഎഎ പ്രകാരം 300 പേർക്ക് ഇന്ത്യൻ പൗരത്വം നൽകി കേന്ദ്രസർക്കാർ

 
caa

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 3 ഘട്ടം കൂടി ബാക്കിനിൽക്കെ, വിവാദ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം രാജ്യത്ത് മുന്നൂറിലേറെപേർക്ക് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വം നൽകി. ആദ്യമായാണ് സിഎഎ പ്രകാരം രാജ്യത്തു പൗരത്വം നൽകുന്നത്. ഡൽഹിയിൽ പൗരത്വം ലഭിച്ച 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് മാർ ഭല്ല നേരിട്ട് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇസ്‍ലാം ഒഴികെ 6 മതങ്ങളിൽപെട്ടവർക്കാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകുന്നത്. പൗരത്വ വിഷയം ഏറെ ചർച്ചയായ ഡൽഹി, യുപി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടിങ് നിർണായകഘട്ടത്തിലേക്കു നീങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. വലിയ സംസ്ഥാനങ്ങളായ യുപിയിൽ 41 സീറ്റിലും ബംഗാളിൽ 24 സീറ്റിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.