ഗില്‍ഗിത് – ബാള്ട്ടിസ്ഥാന് പ്രവിശ്യാ പദവി നല്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ തള്ളി ഇന്ത്യ
ഗില്ഗിത് – ബാള്ട്ടിസ്ഥാന് പ്രവിശ്യാ പദവി നല്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ തള്ളി ഇന്ത്യ. “ഗില്ഗിത്-ബാള്ട്ടിസ്ഥാന്’ എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രദേശം പാക്കിസ്ഥാന് നിയമവിരുദ്ധമായും ബലമായും പിടിച്ചുവെച്ചിരിക്കുകയാണെന്നും ഗില്ഗിത്-ബാള്ട്ടിസ്ഥാന് എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഉള്പ്പെടെ ജമ്മു കഷ്മീര്, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു.
Nov 2, 2020, 15:58 IST