സംസ്ഥാന അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ സിമന്റുമായി വന്ന ലോറി കത്തിനശിച്ചു

സംസ്ഥാന അതിര്ത്തിയില് നാടുകാണി ചുരത്തില് സിമന്റുമായി വന്ന ലോറി കത്തിനശിച്ചു. ആന്ധ്രയിലെ നെല്ലാരിയില് നിന്നും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലേക്ക് സിമന്റുമായി വരികയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവര് അത്ഭുതകരമായി രക്ഷപ്പെട്ടു. പുലര്ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുരത്തില് ഒന്നാം വളവില് വച്ചാണ് ലോറി അഗ്നിക്കിരയായത്. ഒന്നാം വളവില് വെച്ച് ലോറിയുടെ ടയര്പൊട്ടിയത് മാറ്റിയിടാന് റോഡിന്റെ വശത്തേക്ക് മാറ്റി നിര്ത്തുന്നതിനിടയിലാണ് ഡീസല് ടാങ്കിന് സമീപത്തു നിന്നും തീ ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില് പെട്ടത്.
 
സംസ്ഥാന അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ സിമന്റുമായി വന്ന ലോറി കത്തിനശിച്ചു

സംസ്ഥാന അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ സിമന്റുമായി വന്ന ലോറി കത്തിനശിച്ചു. ആന്ധ്രയിലെ നെല്ലാരിയില്‍ നിന്നും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലേക്ക് സിമന്റുമായി വരികയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുരത്തില്‍ ഒന്നാം വളവില്‍ വച്ചാണ് ലോറി അഗ്‌നിക്കിരയായത്. ഒന്നാം വളവില്‍ വെച്ച്‌ ലോറിയുടെ ടയര്‍പൊട്ടിയത് മാറ്റിയിടാന്‍ റോഡിന്റെ വശത്തേക്ക് മാറ്റി നിര്‍ത്തുന്നതിനിടയിലാണ് ഡീസല്‍ ടാങ്കിന് സമീപത്തു നിന്നും തീ ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടത്.