ദില്ലി ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച്‌ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും രംഗത്തെത്തി

ദില്ലി ഹരിയാന അതിര്ത്തിയില് തുടരുന്ന കര്ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വീണ്ടും രംഗത്തെത്തി. ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്ക്കൊപ്പം കാനഡയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്ന മാധ്യമപ്രവര്ത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങള്ക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.കര്ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്രൂഡോയുടെ ആദ്യ പ്രതികരണത്തില് കനേഡിയന് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്ക്കാര് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളില് കനേഡിയന് പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ
 
ദില്ലി ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച്‌ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും രംഗത്തെത്തി

ദില്ലി ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച്‌ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും രംഗത്തെത്തി. ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പം കാനഡയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്രൂഡോയുടെ ആദ്യ പ്രതികരണത്തില്‍ കനേഡിയന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളില്‍ കനേഡിയന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമര്‍ശങ്ങള്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുമ്പിലേക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട്, നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന സൂചനയാണ് ട്രൂഡോ നല്‍കുന്നത്. ആവര്‍ത്തിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉറച്ച സ്വരത്തിലായിരുന്നു ട്രൂഡോയുടെ മറുപടി.