ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിര്‍ണായക മുന്നേറ്റം

ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പില് ബിജെപിയുടെ നിര്ണായക മുന്നേറ്റം. 48 സീറ്റുകള് നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 55 സീറ്റുമായി ടിആര്എസാണ് ഒന്നാമതെങ്കിലും ശക്തികേന്ദ്രങ്ങളടക്കം ബിജെപി പിടിച്ചെടുത്തു. ഭരണം നിലനിര്ത്താന് എഐഎംഐഎം ടിആര്എസിനെ പിന്തുണച്ചേക്കും. 44 സീറ്റുകളാണ് എഐഎംഐഎം നേടിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, കഴിഞ്ഞ തവണ 99 സീറ്റുകളില് വിജയിച്ച ടിആര്എസിന്റെ ശക്തികേന്ദ്രങ്ങളില് കടന്നുകയറിയാണ് ബിജെപിയുടെ മുന്നേറ്റം.കേവലം 4 സീറ്റില്നിന്നാണ് തെലങ്കാന ഹൃദയഭൂമിയില് പത്തിരട്ടിയലധികം സീറ്റ് നേടിയുള്ള ബിജെപിയുടെ കുതിപ്പ്. സെക്കന്ദരാബാദ് എല്ബി നഗര്
 
ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിര്‍ണായക മുന്നേറ്റം

ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിര്‍ണായക മുന്നേറ്റം. 48 സീറ്റുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 55 സീറ്റുമായി ടിആര്‍എസാണ് ഒന്നാമതെങ്കിലും ശക്തികേന്ദ്രങ്ങളടക്കം ബിജെപി പിടിച്ചെടുത്തു. ഭരണം നിലനിര്‍ത്താന്‍ എഐഎംഐഎം ടിആര്‍എസിനെ പിന്തുണച്ചേക്കും. 44 സീറ്റുകളാണ് എഐഎംഐഎം നേടിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, കഴിഞ്ഞ തവണ 99 സീറ്റുകളില്‍ വിജയിച്ച ടിആര്‍എസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറിയാണ് ബിജെപിയുടെ മുന്നേറ്റം.കേവലം 4 സീറ്റില്‍നിന്നാണ് തെലങ്കാന ഹൃദയഭൂമിയില്‍ പത്തിരട്ടിയലധികം സീറ്റ് നേടിയുള്ള ബിജെപിയുടെ കുതിപ്പ്. സെക്കന്ദരാബാദ് എല്‍ബി നഗര്‍ മേഖലയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്.അതേസമയം പരമ്പരാഗത വോട്ട് ബാങ്കായ ചാര്‍മിനാര്‍ മേഖല തൂത്തുവാരി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിര്‍ണായക പ്രകടനം കാഴ്ചവച്ചു. ചുരുക്കത്തില്‍ നഷ്ടമെല്ലാം ടിആര്‍എസിന് മാത്രം. കേന്ദ്രമന്ത്രിമാരുടെ പടയെ പ്രചാരണത്തിനിറക്കിയുള്ള അമിത്ഷായുടെ തന്ത്രങ്ങള്‍ പിഴച്ചില്ല. കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എഐഎംഐഎം ടിആര്‍എസിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍. മേയറെ തിരഞ്ഞെടുക്കാന്‍ രണ്ടുമാസം ശേഷിക്കെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ ടി രാമറാവു പറഞ്ഞു.