പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്

പുതിയ കാര്ഷിക നിയമങ്ങള്ക്കെതിരായ കര്ഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില് ദില്ലിയുടെ അതിര്ത്തികളിലേക്ക് കൂടുതല് കര്ഷകരെത്തി തുടങ്ങി. രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില് നിന്നുള്ള കര്ഷകരാണ് സമരത്തില് പങ്ക് ചേരുന്നത്.സമരം പരിഹരിക്കാന് കേന്ദ്ര സര്ക്കാര് ഇടപെട്ടില്ലെങ്കില് സമരം തുടങ്ങേണ്ടി വരുമെന്ന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി ആവര്ത്തിച്ചു. എന്സിപി അധ്യക്ഷന് ശരദ് പവാറും കേന്ദ്രം നിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് ബന്ദ് കണക്കിലെടുത്ത് ദില്ലിയുടെ അതിര്ത്തികളില് സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്.നിയമ ഭേദഗതിയല്ല
 
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദില്ലിയുടെ അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകരെത്തി തുടങ്ങി. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തില്‍ പങ്ക് ചേരുന്നത്.സമരം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം തുടങ്ങേണ്ടി വരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കേന്ദ്രം നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് ബന്ദ് കണക്കിലെടുത്ത് ദില്ലിയുടെ അതിര്‍ത്തികളില്‍ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്.നിയമ ഭേദഗതിയല്ല നിയമം പിന്‍വലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം ആവര്‍ത്തിച്ചു.