രജനീകാന്തിന്റെ രാഷ്ട്രീയപാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള തീരുമാനം: സാധ്യത തള്ളാതെ സ്റ്റാലിൻ

തമിഴ്നാട്ടിൽ രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളാതെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡിഎംകെയുമായി സഖ്യമുണ്ടാകില്ലെന്ന് രജനീകാന്ത് പറഞ്ഞിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാർട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതൽ പ്രരികരിക്കാമെന്നും സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ പാർട്ടികളെ വിമർശിക്കാതെ പ്രചാരണം നടത്തുമെന്ന് രജനീകാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. രജനീകാന്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടും താരത്തെ വിമർശിക്കാതെയാണ് സ്റ്റാലിൻ പ്രതികരിച്ചത്. ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാർട്ടി സംഘാടകൻ തമിഴരുവി മണിയനെ വിമർശിച്ചാണ് സ്റ്റാലിൻ
 
രജനീകാന്തിന്റെ രാഷ്ട്രീയപാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള  തീരുമാനം: സാധ്യത തള്ളാതെ സ്റ്റാലിൻ

തമിഴ്നാട്ടിൽ രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളാതെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡിഎംകെയുമായി സഖ്യമുണ്ടാകില്ലെന്ന് രജനീകാന്ത് പറഞ്ഞിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.

രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാർട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതൽ പ്രരികരിക്കാമെന്നും സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ പാർട്ടികളെ വിമർശിക്കാതെ പ്രചാരണം നടത്തുമെന്ന് രജനീകാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

രജനീകാന്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടും താരത്തെ വിമർശിക്കാതെയാണ് സ്റ്റാലിൻ പ്രതികരിച്ചത്. ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാർട്ടി സംഘാടകൻ തമിഴരുവി മണിയനെ വിമർശിച്ചാണ് സ്റ്റാലിൻ സംസാരിച്ചത്. തമിഴരുവി മണിയനെ പോലെ ഒരാളെ എന്തിന് രജനീകാന്ത് കൂടെ നിർത്തുന്നുവെന്നും ഡിഎംകെയെ രജനീകാന്ത് തളളിപറഞ്ഞതായി അറിവില്ലെന്നും സ്റ്റാലിൻ പറഞ്ഞു.