കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിച്ച്‌ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാന്‍ മോര്‍ച്ച

കര്ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങള്ക്കുണ്ടായ ബുദ്ധിമുട്ടില് മാപ്പ് ചോദിച്ച് പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാന് മോര്ച്ച. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കര്ഷക സംഘടനകളാണ കേന്ദ്ര കാര്ഷിക നിയമത്തിനെതിരെ തെരുവില് പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ഗാസിപൂര്, തിക്രി അതിര്ത്തികളിലാണ് കര്ഷകര് പ്രതിഷേധിക്കുന്നത്. ഇപ്പോള് രാജസ്ഥാന്, ഹരിയാന അതിര്ത്തികള് ചേരുന്നിടവും അടച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പ്രതിഷേധകര് ധര്ണ്ണ നടത്തുന്നത്. റോഡുകള് അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതില് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് കര്ഷകര്.അച്ചടിച്ച
 
കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിച്ച്‌ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിച്ച്‌ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാന്‍ മോര്‍ച്ച. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കര്‍ഷക സംഘടനകളാണ കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഇപ്പോള്‍ രാജസ്ഥാന്‍, ഹരിയാന അതിര്‍ത്തികള്‍ ചേരുന്നിടവും അടച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പ്രതിഷേധകര്‍ ധര്‍ണ്ണ നടത്തുന്നത്. റോഡുകള്‍ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍.അച്ചടിച്ച പത്രികയിലൂടെയാണ് ഇവര്‍ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്. ഞങ്ങള്‍ കര്‍ഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങള്‍ ഞങ്ങള്‍ക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങള്‍ക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ക്ക് സമ്മാനം നല്‍കണമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വില നല്‍കൂ. – പത്രികയില്‍ പറയുന്നു. റോഡുകള്‍ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങള്‍ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നുവെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. – പത്രികയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇത് മാത്രമാണ് ഞങ്ങള്‍ക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാല്‍ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല- എന്നും പത്രികയില്‍ കര്‍ഷകര്‍ ആരോപിക്കുന്നു.