സിഖ് ആത്മീയ നേതാവിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്

കര്ഷക പ്രതിഷേധത്തില് പങ്കെടുത്ത സിഖ് ആത്മീയ നേതാവിന്റെ ആത്മഹത്യയില് കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്. കേന്ദ്രസര്ക്കാര് നയം കാരണം നിരവധി കര്ഷകര് ഇതിനോടകം തന്നെ ജീവത്യാഗം ചെയ്തുവെന്നും ഈ ക്രൂരത ചെയ്യുന്ന മോദിസര്ക്കാര് എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞിരിക്കുകയാണെന്നും രാഹുല് ഗാന്ധി പറഞ്ഞു. കാര്ഷിക നിയമ ഭേദഗതി പിന്വലിക്കാന് സര്ക്കാര് തയ്യാറാകണമെന്നും രാഹുല്ഗാന്ധി ആവശ്യപ്പെട്ടു. സന്ത് ബാബ റാം സിങ്ങിന്റെ ആത്മഹത്യയെപ്പറ്റിയുള്ള വാര്ത്ത വേദനയുണ്ടാക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രിയും
 
സിഖ് ആത്മീയ നേതാവിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്

കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത സിഖ് ആത്മീയ നേതാവിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നയം കാരണം നിരവധി കര്‍ഷകര്‍ ഇതിനോടകം തന്നെ ജീവത്യാഗം ചെയ്തുവെന്നും ഈ ക്രൂരത ചെയ്യുന്ന മോദിസര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ച്‌ കഴിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. സന്ത് ബാബ റാം സിങ്ങിന്റെ ആത്മഹത്യയെപ്പറ്റിയുള്ള വാര്‍ത്ത വേദനയുണ്ടാക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.