ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍‍ര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് തുടരുന്നതിനിടെ മമതയ്ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍

ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തില് പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയും കേന്ദ്രസര്ക്കാരും തമ്മില് പോര് തുടരുന്നതിനിടെ മമതയ്ക്കെതിരെ ബംഗാള് ഗവര്ണര്. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ മമതാ ബാന്ജി നടത്തിയ പ്രസ്താവന പിന്വലിക്കണമെന്ന് ഗവര്ണര് ആവശ്യപ്പെട്ടു. തീകൊണ്ട് കളിക്കരുതെന്നായിരുന്നു ഗവര്ണറുടെ വാക്കുകള്. പശ്ചിമബംഗാളില് ക്രമസമാധാന പ്രശ്നം നിലനില്ക്കുന്നുണ്ടെന്ന് ഗവര്ണര് ഇന്ന് രാവിലെ കേന്ദ്രസര്ക്കാരിന് സമര്പ്പിച്ച റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന് നിരക്കാത്തതാണ് ബംഗാളില് നടക്കുന്നത്.ദേശീയ പാര്ട്ടിയുടെ നേതാവ് ആക്രമിക്കപ്പെട്ടു.
 
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍‍ര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് തുടരുന്നതിനിടെ മമതയ്ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍‍ര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് തുടരുന്നതിനിടെ മമതയ്ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ മമതാ ബാന്‍ജി നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തീകൊണ്ട് കളിക്കരുതെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. പശ്ചിമബംഗാളില്‍ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന് നിരക്കാത്തതാണ് ബംഗാളില്‍ നടക്കുന്നത്.ദേശീയ പാര്‍ട്ടിയുടെ നേതാവ് ആക്രമിക്കപ്പെട്ടു. പൊലീസിന്റെയും ഭരണകര്‍ത്താക്കളുടെയും സംരക്ഷണയിലാണ് അക്രമികള്‍ എന്നിങ്ങനെയാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട്.
”ബിജെപിക്ക് ഒരു പണിയുമില്ല, ചിലപ്പോള്‍ അവരുടെ ആഭ്യന്തരമന്ത്രി ഇവിടെയാണ്. ചിലപ്പോള്‍ നദ്ദ, ഛദ്ദ, ഫദ്ദ, ഭദ്ദ എല്ലാവരും ഇവിടെയാണ്. ഇനി അവര്‍ക്ക് കാഴ്ചക്കാരെ കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി അവര്‍ സര്‍ക്കസ് കാണിക്കുന്നു” – എന്നായിരുന്നു മമതയുടെ പ്രതികരണം.
”ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന, ഭരണഘടനയെയും നിയമത്തെയും വിശ്വസിക്കുന്ന, സംസ്കാര സമ്പന്നമായ ബംഗാളില്‍ നിന്നുള്ള, ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാനാകുക” എന്നും ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ചോദിച്ചു. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ബിജെപി.ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നി‍ര്‍ദ്ദേശം. സംഘര്‍ഷം തുടരവെ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലെത്തും. എതാനും ആഴ്ച്ചകളായ തൃണമൂല്‍-ബിജെപി ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാണ് സംസ്ഥാനം. അതിനിടെ, മമതാ ബാനര്‍ജിക്കെതിരെ ദില്ലിയിലും പ്രതിഷേധിക്കുകയാണ് ബിജെപി. ദില്ലിയിലെ ബംഗാളി മാര്‍ക്കറ്റില്‍ മമതയുടെ കോലം കത്തിക്കാനാണ് ബിജെപി പ്രവര്‍ത്തകരുടെ തീരുമാനം.