യു പിയിലെ ഹാത്രാസിലെ കറിമസാല ഫാക്ടറിയില് പരിശോധനയക്കെത്തിയ ഉദ്യോഗസ്ഥര് അവിടെ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങള് കണ്ട് ഞെട്ടി

യു പിയിലെ ഹാത്രാസിലെ കറിമസാല ഫാക്ടറിയില് പരിശോധനയക്കെത്തിയ ഉദ്യോഗസ്ഥര് അവിടെ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങള് കണ്ട് ഞെട്ടി. കഴുതയുടെ ചാണകം, ആസിഡ്, പുല്ല്, കൂടാതെ ടണ് കണക്കിന് വ്യാജ സുഗന്ധവ്യഞ്ജനങ്ങള് എന്നിവയാണ് ഫാക്ടറിയില് കണ്ടത്. കൃത്രിമ രാസവസ്തുക്കള് കൂട്ടിച്ചേര്ത്താണ് ഇവിടെ നിന്നും മുളകുപൊടി, മല്ലിപൊടി, മഞ്ഞള്പ്പൊടി എന്നിവ തയ്യാറാക്കിയിരുന്നത് എന്നാണ് അന്വേഷണത്തില് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രഹസ്യ വിവരത്തെ തുടര്ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.ഏറെ നാളായി ഹത്രാസില് ഈ ഫാക്ടറി പ്രവര്ത്തിക്കുന്നുണ്ട്. ഫാക്ടറിയുടെ ഉടമായ അനൂപ് വര്‍ഷ്നിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യു പി സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ളയാളാണ് ഇതിന്റെ ഉടമയായ അനൂപ് വര്‍ഷ്നി. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് 2002 ല്‍, സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ ‘മണ്ഡല്‍ സാഹ പ്രഭി’ ആയിരുന്നു ഇയാള്‍. സുഗന്ധ വ്യഞ്ജനങ്ങള്‍ക്കൊപ്പം കഴുത ചാണകത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങള്‍, ആസിഡുകള്‍, പുല്ല് എന്നിവ ചേര്‍ത്ത് അളവ് കൂട്ടിയാണ് ഇയാള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. റെയ്ഡില്‍ കണ്ടെത്തിയ സുഗന്ധവ്യഞ്ജനങ്ങളുടെ 27 സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.