മഥുരയിലെ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ നമസ്‌കരിച്ച കേസിലെ പ്രതിക്ക് ജാമ്യം

മഥുരയിലെ ക്ഷേത്രത്തില് അനുമതിയില്ലാതെ നമസ്കരിച്ച കേസിലെ പ്രതിക്ക് ജാമ്യം. കേസില് അറസ്റ്റിലായ ഫൈസല് ഖാന് എന്ന പ്രതിക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള് സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യിരുതെന്നും വിചാരണയോട് പൂര്ണമായി സഹകരിക്കണമെന്നും വിചാരണക്കാലയളവില് സോഷ്യല്മീഡിയയില് ചിത്രങ്ങള് പ്രചരിപ്പിക്കരുതെന്ന് കോടതി ഉത്തരവിട്ടു.ഫൈസല് ഖാന് ഉള്പ്പെടെ നാല് പേര്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രധാന പ്രതിയായ ഫൈസല് ഖാന് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ചാന്ദ് മുഹമ്മദ്, അലോക് രതന്, നീലേഷ് ഗുപ്ത എന്നിവരാണ് മറ്റ് പ്രതികള്.
 
മഥുരയിലെ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ നമസ്‌കരിച്ച കേസിലെ പ്രതിക്ക് ജാമ്യം

മഥുരയിലെ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ നമസ്‌കരിച്ച കേസിലെ പ്രതിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായ ഫൈസല്‍ ഖാന്‍ എന്ന പ്രതിക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യിരുതെന്നും വിചാരണയോട് പൂര്‍ണമായി സഹകരിക്കണമെന്നും വിചാരണക്കാലയളവില്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോടതി ഉത്തരവിട്ടു.ഫൈസല്‍ ഖാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രധാന പ്രതിയായ ഫൈസല്‍ ഖാന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ചാന്ദ് മുഹമ്മദ്, അലോക് രതന്‍, നീലേഷ് ഗുപ്ത എന്നിവരാണ് മറ്റ് പ്രതികള്‍.