സി.പി.ഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 7 പുതുമുഖങ്ങള്‍

 
cpi

തിരുവനന്തപുരം: സി.പി.ഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 7 പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍ അനില്‍, പി.പ്രസാദ്, ചിഞ്ചു റാണി എന്നിവരുള്‍പ്പെടെയാണ് ഏഴു പേര്‍ ദേശീയ കൗണ്‍സിലില്‍ എത്തുന്നത്. കെ.ഇ ഇസ്മയില്‍ , പന്ന്യന്‍ രവീന്ദ്രന്‍ , എന്‍.അനിരുദ്ധന്‍ , ടി.വി ബാലന്‍, സി. എന്‍ ജയദേവന്‍, എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിയുന്നുണ്ട്. ഇതോടെ സംസ്ഥാനത്തിനുള്ള ദേശീയ കൗണ്‍സില്‍ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.


പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് താന്‍ ഒഴിയുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച തര്‍ക്കമുള്ളതും സ്വയം ഒഴിയാന്‍ കാരണമെന്നാണ് സൂചന.


പ്രായപരിധി മാനദണ്ഡം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് കമ്മീഷന്‍ ഭേദഗതികളോടെ അംഗീകരിച്ചിരുന്നു. ദേശീയ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ് വരെ ഭാരവാഹിയാകാം. 75 വയസ് വരെയുള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരായും സേവനമനുഷ്ഠിക്കാം.