83 വനിതാസൈനികര്‍ ആദ്യമായി ഇന്ത്യന്‍ കരസേനയില്‍

83 വനിതകള് എല്ലാ കഠിന പരിശീലനവും പൂര്ത്തിയാക്കി ഇന്ത്യന് കരസേനയുടെ ഭാഗമായത് സേനയുടെ ചരിത്രത്തില് തന്നെ പുതിയ കാല്വെയ്പ്. ഇതുവരെ പാരാമിലിട്ടറി സേവനങ്ങളില് മാത്രം ഉണ്ടായിരുന്ന വനിതകള് ഇനി മുന്നണിപ്പോരാളികളാവുന്നു. തീവ്ര പരിശീലനം നേടിയ 83 വനിതകള് ശനിയാഴ്ച ബംഗലൂരുവിലെ ദ്രോണാചര്യ പരേഡ് ഗ്രൗണ്ടില് നടന്ന പാസ്സിങ് ഔട്ട് ചടങ്ങില് കരസേനയുടെ ഭാഗമായി മാറി. 61 ആഴ്ചകള് നീണ്ട തീവ്ര പരിശീലനത്തില് അടിസ്ഥാന മിലിട്ടറി പരിശീലനം, യുദ്ധത്തിലും ആചാരപരമായ ചടങ്ങുകളിലും പാലിക്കേണ്ട ഡ്യൂട്ടികള്, ഡ്രൈവിങ്, വാഹനങ്ങളുടെ സാങ്കേതിക,റിപ്പയര്
 
83 വനിതാസൈനികര്‍ ആദ്യമായി ഇന്ത്യന്‍ കരസേനയില്‍

83 വനിതകള്‍ എല്ലാ കഠിന പരിശീലനവും പൂര്‍ത്തിയാക്കി ഇന്ത്യന്‍ കരസേനയുടെ ഭാഗമായത് സേനയുടെ ചരിത്രത്തില്‍ തന്നെ പുതിയ കാല്‍വെയ്പ്. ഇതുവരെ പാരാമിലിട്ടറി സേവനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന വനിതകള്‍ ഇനി മുന്നണിപ്പോരാളികളാവുന്നു. തീവ്ര പരിശീലനം നേടിയ 83 വനിതകള്‍ ശനിയാഴ്ച ബംഗലൂരുവിലെ ദ്രോണാചര്യ പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസ്സിങ് ഔട്ട് ചടങ്ങില്‍ കരസേനയുടെ ഭാഗമായി മാറി. 61 ആഴ്ചകള്‍ നീണ്ട തീവ്ര പരിശീലനത്തില്‍ അടിസ്ഥാന മിലിട്ടറി പരിശീലനം, യുദ്ധത്തിലും ആചാരപരമായ ചടങ്ങുകളിലും പാലിക്കേണ്ട ഡ്യൂട്ടികള്‍, ഡ്രൈവിങ്, വാഹനങ്ങളുടെ സാങ്കേതിക,റിപ്പയര്‍ പരിശീലനം, സേനയുടെ സിഗ്നല്‍ കാര്യങ്ങളിലുള്ള പരിശീലനം എന്നിവയില്‍ പരിചയം നേടിയതായി പരിശീനത്തിന്റെ ചുമതല വഹിച്ച കമാണ്ടന്റ് ചടങ്ങില്‍ പറഞ്ഞു.
ഏത് പ്രതികൂല സാഹചര്യത്തിലും സേനയുടെ വീര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്കു സാധ്യമാകുമെന്ന് തെളിയിക്കാന്‍ ഇനി കരസേനയിലും പെണ്‍കരുത്തിന്റെ പ്രതീകമായി ഈ വനിതകള്‍ മാറുന്നതിന് ചരിത്രം സാക്ഷിയാകും.