നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

 
YSR

നടി റോജ ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് (റോജ ശെൽവമണി) അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ ഇക്കുറി എംഎൽഎ ആയത്.

ysr ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു.49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎല്‍എയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീംമാസയില്‍ ബിരുദം നേടിയ ശേഷമാണ് സിനിമയിലേക്കെത്തുന്നത്.

YSR

ചെമ്പരത്തി എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ പ്രവേശനം നടത്തിയത്. 2000ലാണ് റോജ രാഷ്ട്രീയത്തിലെത്തുന്നത്. ടിഡിപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.ജില്ലകളുടെ പുന:സംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ കണ്ട് ജില്ലകളെയാണ് റോജ പ്രതിനിധീകരിക്കുക. റോജയെ കൂടാതെ അമ്പാട്ടി രാം ബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരില്‍ ഉള്‍ക്കൊള്ളുന്നു.