150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

 
Air

150 ബോയിംഗ് 737 മാക്സ് ജെറ്റുകൾക്കായി ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. 300 നാരോബോഡിയും 70 വൈഡ്ബോഡി ജെറ്റുകളും ഉൾപ്പെടുന്ന എയർബസ് ഉൾപ്പെടെ 50 ബില്യൺ ഡോളറിന്‍റെ മെഗാ ഓർഡർ എയർ ഇന്ത്യ നൽകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന വ്യോമയാന വിപണിയിൽ ശേഷി വർദ്ധിപ്പിക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. 2021 ലാണ് ബോയിംഗിന്‍റെ ഇന്ത്യയിലെ അവസാന മെഗാ ഓർഡർ നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ് 72 737 മാക്സ് ജെറ്റുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഏകദേശം 9 ബില്യൺ ഡോളറിന്‍റെ ഇടപാടായിരുന്നു അത്. 

ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുൾപ്പെടെ കുറഞ്ഞ ചെലവിലുള്ള എയർലൈനുകളാണ് ആഭ്യന്തര വ്യോമയാന മേഖലയിൽ ആധിപത്യം പുലർത്തുന്നത്, അവയിൽ ഭൂരിഭാഗവും എയർബസ് നാരോബോഡി വിമാനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ബോയിംഗിന്‍റെ ഏറ്റവും വലിയ ഉപഭോക്താവായ സ്പൈസ് ജെറ്റ് 155 മാക്സ് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്.