കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു: പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു

 
air
air

 കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നു വീണു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.സംഭവത്തില്‍, പൈലറ്റും കോ പൈലറ്റും സുരക്ഷിതരായിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു