ബിജെപി നേതാവ് ഉമാ ഭാരതി മദ്യശാലയിലെത്തി കുപ്പികള്‍ എറിഞ്ഞു തകര്‍ത്തു
Mar 14, 2022, 19:59 IST

മധ്യപ്രദേശില്‍ ബിജെപി നേതാവ് ഉമാ ഭാരതി മദ്യശാലയിലെത്തി കുപ്പികള്‍ എറിഞ്ഞു തകര്‍ത്തു. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന് ആവശ്യപ്പെട്ടാണ് അതിക്രമംകല്ലെറിയുന്ന ദൃശ്യങ്ങൾ ഉമാ ഭാരതി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. മധ്യപ്രദേശിൽ മദ്യം നിരോധിക്കണമെന്നും അതിനായി സമരം ചെയ്യുമെന്നും ഉമാ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യം നിരോധിച്ചില്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നും അവർ വ്യക്തമാക്കിയിരുന്നു.