പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ആറ് പേർ മരിച്ചു
Feb 4, 2022, 09:12 IST

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് യെരവാഡയിൽ മാളിനു വേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്ലാബ് പൊട്ടി വീണാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
പത്ത് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫഅ ഫയർ ഓഫിസർ സുനിൽ ഗിൽബിൽ അറിയിച്ചത്. അതിനിടെ മരിച്ചവരുടെ മൃതദേഹങ്ങൾ പൂനെയിലെ സലൂൺ ആശുപത്രിയിലേക്ക് മാറ്റി. നിർമാണത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിൽസയിൽ ഉള്ളവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.