മോദി 2.0 യിലെ മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും ഉടൻ
Dec 31, 2022, 11:07 IST
ഒമ്പത് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും.
ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദയുടെ കാലാവധി ജനുവരി 20ന് അവസാനിക്കാനിരിക്കെ സംഘടനയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ, പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗവും ജനുവരിയില്‍ ചേരും. ചില മന്ത്രിമാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്‌തേക്കാം.
മോദി 2.0 മന്ത്രിസഭയിലെ അവസാന പുനഃസംഘടന 2021 ജൂലൈ 7 ന് ആണ് നടന്നത്. അന്ന് ചില പ്രമുഖ പേരുകള്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു.2023ല്‍ ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരും നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാകും. ത്രിപുര, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ്.