തിരിച്ചു കയറാൻ കോൺഗ്രസ്

ഹിമാചലിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം
 
flag

ഹിമാചലിൽ തിരിച്ചു കയറാൻ കോൺഗ്രസ്. കോൺഗ്രസ് മുന്നിലേക്ക്. ബിജെപി 28 സീറ്റിലും കോൺഗ്രസ് 37 സീറ്റിലും ലീഡ് ചെയ്യുന്നു. എഎപി ഒറ്റ സീറ്റിലും ലീഡ് നേടിയിട്ടില്ല.

68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 412 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിച്ചത്. എക്‌സിറ്റ് പോളുകളിൽ ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.

ഗുജറാത്തിൽ വിജയയാത്ര തുടർന്ന് ബിജെപി. തിരഞ്ഞെടുപ്പിൽ ബിജെപി 151 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപി 151 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും എഎപി 8ലും ലീഡ് ചെയ്യുന്നു. 2 ശതമാനത്തിലധികം വോട്ടോടെ ദേശീയ പാർട്ടിയായി എഎപി മാറി.

92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.