അഴിമതി തുടച്ചുനീക്കും: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റു

 
app

കോണ്‍ഗ്രസിനെ മുട്ടുകുത്തിച്ച് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മന്‍ അധികാരമേറ്റു. പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂര്‍വ്വിക ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുത്തു.

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ എത്തി. താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത് മാന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മാന്‍ കൂട്ടിച്ചേര്‍ത്തു. നാളെ എംഎല്‍എമാരുടെ സത്യ  പ്രതിഞ്ജ നടക്കും. ശനിയാഴ്ച്ചയാകും മന്ത്രിമാര്‍ അധികാരമേല്‍ക്കുക.