ഡല്‍ഹിയില്‍ അതിശൈത്യം

ശീതതരംഗവും മൂടല്‍മഞ്ഞും തുടരുന്നു
 
dehil

ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. പലയിടത്തും വിസിബിലിറ്റി റേഞ്ച് ഏതാനും മീറ്ററുകളായി ചുരുങ്ങി. രാവിലെ മുതൽ വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 6.5 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിലെ വിസിബിലിറ്റി പരിധി 175 മീറ്ററാണ്. സീസണിലെ ഏറ്റവും കുറഞ്ഞ കാഴ്ചാ പരിധിയാണിത്. ഇതേതുടർന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാഴ്ച പരിധി കുറവായതിനാൽ നിരവധി വിമാനങ്ങൾ ഇന്നലെ വൈകി.